Top

മകരജ്യോതി തെളിഞ്ഞു; ശരണം വിളിച്ച് അയ്യപ്പഭക്തര്‍

പതിനായിരത്തിലധികം പേരാണ് മകരജ്യോതി ദര്‍ശിക്കാനായി സന്നിദ്ധാനത്ത് എത്തിയത്.

14 Jan 2022 3:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകരജ്യോതി തെളിഞ്ഞു; ശരണം വിളിച്ച് അയ്യപ്പഭക്തര്‍
X

ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പതിനായിരത്തിലധികം പേരാണ് മകരജ്യോതി ദര്‍ശിക്കാനായി സന്നിദ്ധാനത്ത് എത്തിയത്.

ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തിയത്. ആഘോഷാരവങ്ങളോടെയാണ് ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ആനയിച്ചു കൊണ്ട് ഏറ്റുവാങ്ങിയത്.

ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് ഘോഷയാത്രയായി എത്തിയ ആഭരണപ്പെട്ടികള്‍ ഏറ്റുവാങ്ങിയത്. സന്നിദ്ധാനത്ത് ദീപാരാധന നടത്തിയതിനുശേഷമാണ് അമ്പലമേട്ടില്‍ മൂന്നു തവണയായി ജ്യോതി തെളിഞ്ഞത്.

Next Story

Popular Stories