Top

വിദ്യാര്‍ത്ഥിനിയെ ബസിനുളളില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയ അറസ്റ്റ് ചെയ്തത്

7 Feb 2023 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ത്ഥിനിയെ ബസിനുളളില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
X

തൃശൂര്‍: ബസില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍ ടി ജീവനക്കാരന്‍ അറസ്റ്റില്‍. വടമഐ വീട്ടില്‍ രാജീവാണ് അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തൃശൂര്‍ ആര്‍ ടി ഓഫീസിലെ ഡ്രൈവറാണ് പിടിയിലായ രാജീവ്. ഒരാഴ്ചയ്ക്ക് മുമ്പ് നന്തിക്കരയിലായിരുന്നു സംഭവം. പീഡന വിവരം വിദ്യാര്‍ത്ഥിനി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ്എച്ച്ഒ യുഎച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

STORY HIGHLIGHTS:RTO employee who tried to molest a student in the bus was arrested

Next Story