Top

ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി

ഹരിപ്പാട് മാധവ ജംഗ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്റ്‌ലില്‍ കണ്ടയിനര്‍ ലോറി തട്ടി. പിന്നിലിരിക്കുകയായിരുന്ന സുജ കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

15 Jan 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി
X

ഹരിപ്പാട്: ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാര്‍കുളങ്ങര കന്നേല്‍ തെക്കതില്‍ സുരേന്ദ്രന്‍- സതിയമ്മ ദമ്പതികളുടെ മകള്‍ സുജ (ശാലിനി -38)യാണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടം നടന്നയുടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.

തൃശൂരില്‍ ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകീട്ട് സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്‌കൂട്ടറില്‍ വണ്ടാനത്ത് നിന്ന് തിരികെ വരുമ്പോഴായിയരുന്നു അപകടം. ഹരിപ്പാട് മാധവ ജംഗ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്റ്‌ലില്‍ കണ്ടയിനര്‍ ലോറി തട്ടി. പിന്നിലിരിക്കുകയായിരുന്ന സുജ കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്‍ചക്രങ്ങള്‍ സുചയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സീനയ്ക്ക് നിസാര പരിക്കുകളേറ്റു. ഭര്‍ത്താവ്:അന്‍വര്‍.മകന്‍: ആഷിക് (14).

Next Story

Popular Stories