Top

റോഡപകടം: എറണാകുളം ജില്ലയില്‍ 68 ബ്ലാക്ക് സ്‌പോട്ടുകള്‍; ഗ്രാമീണ മേഖലയില്‍ 31 ഇടങ്ങള്‍

25 ശതമാനം അപകടങ്ങള്‍ വാഹനങ്ങളുടെ കൂട്ടിയിടിയിലും 20 ശതമാനം പിന്‍വശത്തുള്ള ഇടിയിലുമാണ് സംഭവിച്ചത്

3 Aug 2022 2:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡപകടം: എറണാകുളം ജില്ലയില്‍ 68 ബ്ലാക്ക് സ്‌പോട്ടുകള്‍; ഗ്രാമീണ മേഖലയില്‍ 31 ഇടങ്ങള്‍
X

കൊച്ചി: അപകടരഹിതമായ കൊച്ചി എന്ന ലക്ഷ്യത്തോടെ ജിസിഡിഎയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ അപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന 68 ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി. ഇതില്‍ 37 എണ്ണവും എറണാകുളം നഗരപരിധിയിലാണ് പെടുന്നത്.

നഗരപരിധിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അപകടങ്ങളില്‍ 18 ശതമാനവും ബസ് സ്റ്റോപ്പിന് അടുത്ത് വെച്ചും 19 ശതമാനം അപകടങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കുമാണ് സംഭവിച്ചിട്ടുള്ളത്. 25 ശതമാനം അപകടങ്ങള്‍ വാഹനങ്ങളുടെ കൂട്ടിയിടിയിലും 20 ശതമാനം പിന്‍വശത്തുള്ള ഇടിയിലുമാണ് സംഭവിച്ചത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നാറ്റ് പാക് കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകള്‍ ചുവടെ.

നഗരത്തില്‍ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകള്‍:

1 കുസാറ്റ് ജങ്ഷന്‍

2 ഇടപ്പള്ളി സിഗ്‌നല്‍ ജങ്ഷന്‍

3 തോപ്പുംപടി ബിഒടി പാലം

4 കലൂര്‍ ജങ്ഷന്‍

5 ചക്കരപ്പറമ്പ് ജങ്ഷന്‍

6 കുണ്ടന്നൂര്‍ ജങ്ഷന്‍

7 പത്തടിപ്പാലം ചരിത്രമ്യൂസിയം

8 വൈറ്റില ജങ്ഷന്‍

9 ടിവിഎസ് ജങ്ഷന്‍

10 തൈക്കൂടം പാലം

11 തോപ്പുംപടി ജങ്ഷന്‍

12 കളമശേരി പ്രീമിയര്‍ ജങ്ഷന്‍

13 നെട്ടൂര്‍ ജങ്ഷന്‍

14 തിരുവാങ്കുളം ജങ്ഷന്‍

15 മാടവന ജങ്ഷന്‍

16 ചങ്ങമ്പുഴ പാര്‍ക്ക്

17 ഷേണായീസ് ജങ്ഷന്‍

18 ചേരാനല്ലൂര്‍ ജങ്ഷന്‍

19 അറ്റ്ലാന്റിസ് ജങ്ഷന്‍

20 പള്ളിമുക്ക് ജങ്ഷന്‍

21 ഇടപ്പള്ളി ടോള്‍

22 ദേശാഭിമാനി ജങ്ഷന്‍

23 മനയ്ക്കപ്പടി ജങ്ഷന്‍

24 പാലാരിവട്ടം

25 ഹൈക്കോടതി ജങ്ഷന്‍

26 ആലിന്‍ചുവട് ജങ്ഷന്‍

27 നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലം

28 തൃപ്പൂണിത്തുറ വടക്കേക്കോട്ട ജങ്ഷന്‍

29 പള്ളുരുത്തി വെളി ബസ് സ്റ്റോപ്പ്

30 മാധവ ഫാര്‍മസി ജങ്ഷന്‍

31 പാടിവട്ടം

32 എറണാകുളം മെഡിക്കല്‍ സെന്റര്‍

33 രവിപുരം ജങ്ഷന്‍

34 എസ്എന്‍ ജങ്ഷന്‍

35 തേവര ജങ്ഷന്‍

36 കച്ചേരിപ്പടി ജങ്ഷന്‍

37 വല്ലാര്‍പാടം ബസിലിക്ക ബസ് സ്റ്റോപ്പ്

ഗ്രാമീണമേഖലയിലെ ബ്ലാക്ക് സ്‌പോട്ടുകള്‍:

38 അങ്കമാലി ജങ്ഷന്‍

39 ടെല്‍ക് ബസ് സ്റ്റോപ്പ്

40കരയാംപറമ്പ് സിഗ്‌നല്‍ ജങ്ഷന്‍

41 അത്താണി ജങ്ഷന്‍

42 കോതകുളങ്ങര

43 കാരിക്കോട് ബസ് സ്റ്റോപ്പ്

44 കറുകുറ്റി ജങ്ഷന്‍

45 ഒക്കല്‍ ബസ് സ്റ്റോപ്പ്

46 പെരുമ്പാവൂര്‍ എംസി ജങ്ഷന്‍

47 ഷാപ്പുംപടി ജങ്ഷന്‍

48 വട്ടക്കാട്ടുപടി പുല്ലുവഴി ബസ് സ്റ്റോപ്പ്

49 മണ്ണൂര്‍ ബസ് സ്റ്റോപ്പ്

50 വൈപ്പിന്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍

51 മാലിപ്പുറം ജങ്ഷന്‍

52 പെരുമ്പടന്ന പാലം

53 സമൂഹം ഹൈസ്‌കൂള്‍

54 ചെറായി ദേവസ്വംനട

55 നായരമ്പലം പാലം

56 വരാപ്പുഴ പാലം

57 കുഴുപ്പിള്ളി

58 ചേന്ദമംഗലം ജങ്ഷന്‍

59 കോട്ടുവള്ളി കെസിഡിഎസ് ഓഫീസ് ജങ്ഷന്‍

60 കോട്ടയത്തുപാറ

61 ഐക്കരനാട് പമ്പ് ജങ്ഷന്‍

62 പുളിഞ്ചോട് ബസ് സ്റ്റോപ്പ്

63 മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ജങ്ഷന്‍

64 മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷന്‍

65 കോതമംഗലം റോഡ് ജങ്ഷന്‍

66 പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷന്‍

67 തൃക്കളത്തൂര്‍ ജങ്ഷന്‍

Story highlights: Road accident: 68 black spots in Ernakulam district

Next Story