Top

'തൊഴിലാളി വര്‍ഗ വഞ്ചന, അധികാര ധാര്‍ഷ്ട്യം'; പ്രതിപക്ഷത്തോട് ഐക്യപ്പെട്ട് ഉമയ്ക്ക വോട്ട് ചെയ്യണമെന്ന് ആര്‍എംപിഐ

പ്രതിപക്ഷ നിലപാടിൽ ഐക്യപ്പെടുന്നതിന്‍റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.

19 May 2022 5:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴിലാളി വര്‍ഗ വഞ്ചന, അധികാര ധാര്‍ഷ്ട്യം; പ്രതിപക്ഷത്തോട് ഐക്യപ്പെട്ട് ഉമയ്ക്ക വോട്ട് ചെയ്യണമെന്ന് ആര്‍എംപിഐ
X

തൃക്കാക്കര:തെരഞ്ഞെടുപ്പു പ്രചാരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ്​ സ്ഥാനാർഥി ഉമ തോമസിന് പിന്തുണയുമായിആർഎംപിഐ. പ്രതിപക്ഷ നിലപാടിൽ ഐക്യപ്പെടുന്നതിന്‍റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.

സംസ്ഥാന സർക്കാറിന്‍റെ അധികാര ധാർഷ്ട്യവും തൊഴിലാളി വർഗ വഞ്ചനയും വർദ്ധിച്ചുവരുന്ന സാഹചര്യത്തെ ചെറുക്കാൻ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. എൽ.ഡി.എഫ് സർക്കാർ കുത്തക മൂലധനത്തിന്‍റെയും വിദേശകമ്പനികളുടെയും ഇടനിലക്കാരായി മാറികഴിഞ്ഞിരിക്കുയാണ്. ഇത് സർക്കാരിൻ്റെ അധഃപതനത്തിൻ്റെ സൂചനയാണെന്ന് ആർഎംപിഐ പ്രസ്താവനയിൽ പറഞ്ഞു.

വലതുപക്ഷ നയങ്ങളോട് ചേർന്ന് മത വർഗീയത വളർത്തി ജനങ്ങൾക്കിടയിൽ കലഹം സൃഷ്ച്ചിക്കുകയാണ് ബിജെപി. ഇവയെ ചെറുക്കുകയും പ്രതിപക്ഷ നിലപാടിൽ ഐക്യപ്പെടുകയും ചെയ്യുന്നതിൻ്റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർഎംപിഐ പ്രസിഡന്റ്​ ടി.എൽ. സന്തോഷും സെക്രട്ടറി എൻ. വേണുവും അഭ്യർഥിച്ചു.

STORY HIGHLIGHTS: RMPI Supports Uma Thomas In Thrikkakara By Election

Next Story