രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യു വകുപ്പ് ഉത്തരവ്
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്.
19 Jan 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അനധികൃതമായി നല്കിയ 530 രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എംഐ രവീന്ദ്രന് നല്കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
- TAGS:
- revenue department
Next Story