Top

എച്ച്ആർഡിഎസിനെതിരെ 18 പരാതികളുമായി ഐഎൻഎൽ ഓർഗനൈസിങ് സെക്രട്ടറി; വീണ്ടും അന്വേഷണം

ആദിവാസികൾക്കായുള്ള വീട് നിർമ്മാണത്തിന്റെ പേരിൽ 50 കോടിയോളം രൂപ എച്ച്ആർഡിഎസ് സ്വരൂപിച്ചെന്നും പരാതിയിൽ പറയുന്നു

30 Oct 2022 5:41 PM GMT
ഇഖ്ബാല്‍ അറക്കല്‍

എച്ച്ആർഡിഎസിനെതിരെ 18 പരാതികളുമായി ഐഎൻഎൽ ഓർഗനൈസിങ് സെക്രട്ടറി; വീണ്ടും അന്വേഷണം
X

പാലക്കാട്: എച്ച്ആർഡിഎസിനെതിരെ വീണ്ടും അന്വേഷണം. ഐഎൻഎൽ ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വ്യാജരേഖ ചമച്ച് വനഭൂമി തട്ടിയെടുത്തെന്നും ഭവന നിർമാണത്തിൽ അഴിമതി നടത്തിയെന്നതുൾപ്പെടെ 18 പരാതികളാണ് എച്ച്ആർഡിഎസ്സിനെതിരെ അബ്ദുൽ അസീസ് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിൽ എച്ച്ആർഡിഎസ് ഇനി വീടുകൾ നിർമ്മിക്കരുതെന്ന് ഒറ്റപ്പാലം സബ് കളക്ടർ ഉത്തരവിട്ടത്തിന് പിന്നാലെയാണ് വീണ്ടും അന്വേഷണം.

കഴിഞ്ഞ ജൂണിൽ ആണ് എൻകെ അബ്ദുൽ അസീസ് പരാതി നൽകിയത്. എച്ച്ആർഡിഎസിന്റെ കർഷക, സദ്ഗൃഹ പദ്ധതികളുൾപ്പെടെയുളളവയിൽ അഴിമതി നടത്തി. ആദിവാസികൾക്കായുള്ള വീട് നിർമ്മാണത്തിന്റെ പേരിൽ 50 കോടിയോളം രൂപ എച്ച്ആർഡിഎസ് സ്വരൂപിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതലയുള്ള പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അസീസിന്റെ പേരാമ്പ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഉദ്യോഗസ്ഥർ അവിടെ നിന്ന് ശേഖരിച്ചു.

STORY HIGHLIGHTS: INL Organizing Secretary with 18 complaints against HRDS

Next Story