Top

എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം; നടപടി വിദ്യാർത്ഥി സുരക്ഷ പരി​ഗണിച്ച്

നിയന്ത്രണം ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു

2 Jun 2022 2:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം; നടപടി വിദ്യാർത്ഥി സുരക്ഷ പരി​ഗണിച്ച്
X

എറണാകുളം: ജില്ലയിൽ ടിപ്പർ ലോറികൾക്ക് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷ പരി​ഗണിച്ചാണ് നടപടി. സ്കൂൾ, കോളേജ് സമയക്രമത്തിനനുസരിച്ചാണ് നിയന്ത്രണം. രാവിലെ എട്ട് മുതൽ പത്ത് വരേയും, വൈകീട്ട് നാലു മുതൽ അഞ്ച് വരേയുമാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു.

കഴിഞ്ഞ ദിവസം കൊച്ചി ന​ഗര പരിധിയിൽ സ്വകാര്യ ബസുകൾക്ക് ഹോൺ മുഴക്കുന്നതിന് നിരോധനമേർപ്പെടുത്തികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹനങ്ങളെ മറികടക്കുന്നതും തടഞ്ഞിരുന്നു. ഓട്ടോറിക്ഷകൾക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ പോകുന്ന സ്വകാര്യ ബസുകള്‍ റോഡില്‍ കാണരുത്. സ്വകാര്യബസുകള്‍ ഇടതു വശം ചേര്‍ന്ന് പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ബസുകളുടേയും ഓട്ടോറിക്ഷകളുടേയും വേ​ഗത നിയന്ത്രിക്കണമെന്നും, ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

STORY HIGHLIGHTS: Regulations for Tipper Lorries in Ernakulam District

Next Story