Top

5000 രൂപ കൈപ്പറ്റി, ഫീസ് അടക്കാതെ പഴയ ചെലാൻ തിരുത്തി നൽകി; കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരന് സസ്പെൻഷൻ

പരീക്ഷ ഭവൻ അസിസ്റ്റന്റ് മൻസൂർ അലിയെയാണ് നടപടിയുടെ ഭാ​ഗമായി സസ്പെൻഡ് ചെയ്തത്.

2 Feb 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

5000 രൂപ കൈപ്പറ്റി, ഫീസ് അടക്കാതെ പഴയ ചെലാൻ തിരുത്തി നൽകി; കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരന് സസ്പെൻഷൻ
X

കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി വാങ്ങിയതിന് പരീക്ഷ ഭവൻ അസിസ്റ്റന്റിന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റന്റ് മൻസൂർ അലിയെയാണ് നടപടിയുടെ ഭാ​ഗമായി സസ്പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ വിദ്യാർത്ഥിനിയിൽ നിന്നും 5000 രൂപ വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ കൈക്കൂലി വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് പരാതിപ്പെട്ടത്. കൈക്കൂലിയായി 5000 രൂപ മന്‍സൂർ അലി കൈപ്പറ്റി. ഇയാൾ വിദ്യാർത്ഥിയുടെ ഫീസ് അടയ്ക്കാതെ പഴയ ചെലാൻ തിരുത്തി നൽകി ക്രമക്കേട് കാണിച്ചതായും പരാതിയുണ്ട്.

നേരത്തെ സർട്ടിഫിക്കറ്റ് നൽകാനായി വിദ്യാർത്ഥിയിൽ നിന്നും വൻതുക കൈക്കൂലിയായി വാങ്ങിയ എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് എൽസി സിജെയെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കൈകൂലി വാങ്ങിയ സെക്ഷൻ അസിസ്റ്റന്റ് എൽസി സിജെ പണമാവശ്യപ്പെട്ട് വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന് ലഭിച്ചിരുന്നു. എൽസിയുടെ നിയമനം സംബന്ധിച്ചും വിവാദമുയർന്നിട്ടുണ്ട്.

എംജി സർവകലാശാലയിൽ എൽസിയുടേത് ഉൾപ്പടെ 49 നിയമനങ്ങൾ ചട്ടം ലംഘിച്ചാണെന്നുളള പുതിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെയും ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്തും നിയമനങ്ങൾ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമനങ്ങൾ റദ്ദാക്കണമെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിൽ രണ്ട് വർഷമായിട്ടും നടപടിയെടുത്തിട്ടില്ല. എംജിയിലെ സിൻഡിക്കേറ്റിനെതിരേയും ആരോപണങ്ങൾ റിപ്പോർട്ടിലുയർത്തുന്നുണ്ട്.

Next Story

Popular Stories