Top

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; പരാതിക്കാരി കോണ്‍ഗ്രസ് ആസ്ഥാനത്തെ ജീവനക്കാരി

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പിപി മാധവന്‍.

27 Jun 2022 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; പരാതിക്കാരി കോണ്‍ഗ്രസ് ആസ്ഥാനത്തെ ജീവനക്കാരി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജൂണ്‍ 25നാണ് പിപി മാധവനെതിരെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവ് 2020ല്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് ജോലി ചെയ്തു വരികയായിരുന്നു.

ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിപി മാധവന്‍ പറഞ്ഞു.

Next Story