Top

15കാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ബന്ധുക്കള്‍; മോചിപ്പിച്ചത് പൊലീസ്

പ്രതികളുണ്ടായിരുന്ന കുന്ന് വളഞ്ഞാണ് പൊലീസ് യുവാവിനെ മോചിപ്പിപ്പിച്ചത്

31 Oct 2022 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

15കാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ബന്ധുക്കള്‍; മോചിപ്പിച്ചത് പൊലീസ്
X

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനാക്കിയശേഷമായിരുന്നു ഇയാളെ കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാലുപേര്‍ പിടിയിലായി.

തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതികളുണ്ടായിരുന്ന കുന്ന് വളഞ്ഞാണ് പൊലീസ് യുവാവിനെ മോചിപ്പിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story highlights: rape accused kidnaped and thrashed by mob police rescues in Kozhikkode

Next Story