Top

'എന്നും കോടിയേരിയുമായി നല്ല സൗഹൃദം'; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

10 Oct 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നും കോടിയേരിയുമായി നല്ല സൗഹൃദം; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല
X

കണ്ണൂർ: അന്തരിച്ച സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തലശേരിയിലെ വീട്ടിലെത്തിയ ചെന്നിത്തല കോ​ടി​യേ​രിയുടെ ഭാര്യ വിനോദിനിയെയും കു​ടും​ബാം​ഗ​ങ്ങ​ളെയും കണ്ട് സംസാരിച്ചു. കോടിയേരിയുടെ വിയോഗം തനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടമാണെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവരും ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.

'ഏകദേശം ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും. എന്നും കോടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണ്,' രമേശ് ചെന്നിത്തല പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

'കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ തലശ്ശേരിയിലെ വീട്ടിൽ സന്ദർശിച്ചു. ഏകദേശം ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു ഞങ്ങൾ രണ്ടുപേരും. എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണ്. എന്നോടൊപ്പം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ എന്നിവർ ഉണ്ടാരുന്നു.'


STORY HIGHLIGHTS: Ramesh Chennithala visited Kodiyeri Balakrishnans house

Next Story