Top

'ഗേ വിവാഹ ട്രോളിന്' വിശദീകരണം; ഇത്തവണ മണിവാട്ടികളും ഉണ്ണിത്താന്റെ ശകാരവും

സഹോദരന്മാരുടെ മണിവാട്ടിയില്ലാത്തതെന്തേ എന്ന ചോദ്യവും ഉയര്‍ന്നതോടെ പോസ്റ്റ് അഡ്മിന്‍ മുക്കി

18 Oct 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗേ വിവാഹ ട്രോളിന് വിശദീകരണം; ഇത്തവണ മണിവാട്ടികളും ഉണ്ണിത്താന്റെ ശകാരവും
X

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിവാഹ ആശംസ നേര്‍ന്ന കുറിപ്പാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. ഫേസ്ബുക്ക് കമന്റില്‍ ട്രോളന്മാരുടെ രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ഉണ്ണിത്താന്റെ വിവാഹാശംസ പാളിയെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗേ വിവാഹത്തിന് ആശംസ നേരുന്നതിന് സമാനമായിരുന്നു ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ നല്‍കിയ തലക്കെട്ട്. ചിത്രത്തില്‍ വധുവായവരുടെ പേരുമുണ്ടായിരുന്നില്ല.

സഹോദരന്മാരുടെ മണിവാട്ടിയില്ലാത്തതെന്തേ എന്ന ചോദ്യവും ഉയര്‍ന്നതോടെ പോസ്റ്റ് അഡ്മിന്‍ മുക്കി. മൂന്ന് തവണ തലക്കെട്ട് മാറ്റിയ ശേഷമായിരുന്നു പിന്മാറ്റം. അവസാനമായി സംഭവത്തില്‍ വിശദീകരണവുമായി എംപി വീണ്ടും രംഗത്തുവന്നു. അഡ്മിന്റെ വീശദീകരണവും പോസ്റ്റിലുണ്ട്. ഉണ്ണിത്താന്‍ തങ്ങളെ ശകാരിച്ചുവെന്നും അഡ്മിന്‍ പോസ്റ്റില്‍ പറയുന്നു.

'മഞ്ചേശ്വരം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍ ജ്യേഷ്ഠന്‍ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളില്‍ പങ്കെടുത്തു ധബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധൂ വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു'.( ബഹുമാനപ്പെട്ട എംപിയുടെ ഫെയ്‌സ്ബുക്ക് അഡ്മിന്‍ പാനല്‍). പുതിയ കുറിപ്പില്‍ പറയുന്നു.

Next Story

Popular Stories