അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; കേരളത്തില്‍ ഞായറാഴ്ച വരെ മഴ തുടരും
14 April 2022 2:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ ആലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലും പരക്കെ മഴ ലഭിക്കും.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തിനടുത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ചക്രവാതച്ചുഴി അറബിക്കടല്‍ കേരള തീരത്തിന് സമാന്തരമായി വടക്കോട്ട് സഞ്ചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതും തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദപാത്തിയും മഴ തുടരുന്നതിന് കാരണമായത്. ചക്രവാതചുഴി അറബിക്കടലില്‍ എത്തിയതിനാല്‍ വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍.
Content Highlight: rain will continue Kerala till Sunday Yellow alert five districts