Top

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ കസ്റ്റഡിയില്‍

വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയും എന്‍ഐഎയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്

27 Sep 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ കസ്റ്റഡിയില്‍
X

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. എട്ട് സംസ്ഥാനങ്ങളില്‍ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയും എന്‍ഐഎയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേരെയും അസമില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും 12 പേരെ വീതവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.

നേരത്തെ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഉയര്‍ന്ന് പ്രതിഷേധങ്ങളും അക്രമങ്ങളുമായും ബന്ധപ്പെട്ടും, അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്.

Story Highlights: Raid In Popular Front Of India Offices Across Eight States

Next Story

Popular Stories