Top

'50 കഴിഞ്ഞില്ലേ, യുവനേതാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?'; ഏഴാം ക്ലാസുകാരിയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ

റോസാപ്പൂക്കള്‍ നല്‍കുന്നതിനിടയിലുണ്ടായ ചോദ്യം കേട്ട് ചിരിച്ച രാഹുല്‍ ഗാന്ധി അതിന് മറുപടിയും നല്‍കി

27 Sep 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

50 കഴിഞ്ഞില്ലേ, യുവനേതാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?; ഏഴാം ക്ലാസുകാരിയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ
X

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ക്കിടയിലും രാഹുല്‍ ഗാന്ധിയിലും ചിരി പടര്‍ത്തി ഏഴാം ക്ലാസുകാരിയുടെ ചോദ്യം. യാത്ര പാലക്കാട് പര്യടനം തുടരുന്നതിനിടെയായിരുന്നു സംഭവം. റോസാപ്പൂക്കള്‍ നല്‍കുന്നതിനിടയിലുണ്ടായ ചോദ്യം കേട്ട് ചിരിച്ച രാഹുല്‍ ഗാന്ധി അതിന് മറുപടിയും നല്‍കി.

'അമ്പത് വയസ് കഴിഞ്ഞില്ലേ, എന്നിട്ടും യുവ നേതാവെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?' എന്നായിരുന്നു രാഹുലിന് പൂക്കള്‍ നല്‍കി ഏഴാംക്ലാസുകാരി പാര്‍വതി ചോദിച്ചത്. ചിരിച്ചുകൊണ്ടുള്ള രാഹുലിന്റെ മറുപടി ഇങ്ങനെ, 'ഞാനങ്ങനെ യൂത്താണെന്ന് ആരോടും പറയാറില്ലല്ലോ. എന്റെ ജോലിയും ഇടപെടലുകളും കാണുന്നവര്‍ അങ്ങനെ വിളിക്കുന്നതാകും. ഞാന്‍ ആരോടും എന്തെങ്കിലും വിളിക്കാന്‍ ആവശ്യപ്പെടാറില്ല.'

മറുപടി പറഞ്ഞ് പാര്‍വതിയെ ചേര്‍ത്തുപിടിച്ച രാഹുല്‍ കയ്യില്‍ കരുതിയിരുന്ന ചോക്ലേറ്റും സമ്മാനമായി നല്‍കി. അമ്മയ്‌ക്കൊപ്പമായിരുന്നു തിങ്കളാഴ്ച പാര്‍വതി ഭാരത് ജോഡോ കാണാനെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ ശങ്കരനാരായണന്റെ കൊച്ചുമകളാണ് പാര്‍വതി.

Story Highlights: Rahul Gandhi's Answer To The Age Question Asked By Seventh Standard Student

Next Story

Popular Stories