Top

പദയാത്രയിലെ അനുഭവങ്ങള്‍; ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ രാഹുലിന്റെ പുസ്തകം

പദയാത്ര അവസാനിക്കുമ്പോഴാകും പുസ്തക രചന ആരംഭിക്കുക

30 Sep 2022 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പദയാത്രയിലെ അനുഭവങ്ങള്‍; ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ രാഹുലിന്റെ പുസ്തകം
X

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങള്‍ ചേര്‍ത്ത് രാഹുല്‍ ഗാന്ധി പുസ്തകമെഴുതുന്നു. പദയാത്ര അവസാനിക്കുമ്പോഴാകും പുസ്തക രചന ആരംഭിക്കുക. സംസ്ഥാന നേതാക്കളുമായി വണ്ടൂരില്‍ നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ യാത്ര അവസാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ്, എ പി അനില്‍ കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

യാത്രയെ കുറിച്ച് തുറന്നുപറയാന്‍ രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ഇത് പുസ്തക രചനയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി. കേരളത്തില്‍ ഉടനീളം യാത്രയ്ക്ക് ലഭിച്ച പ്രതികരണത്തില്‍ വലിയ ആവേശവും ആഹ്ലാദവും ഉണ്ടെന്ന് രാഹുല്‍ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കി.

യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളും ചര്‍ച്ചയില്‍ സംസാരമായി. തന്റെ മുട്ടുവേദനയെ കുറിച്ച് പറഞ്ഞ രാഹുല്‍ ഗാന്ധി, യാത്രയില്‍ കണ്ടുമുട്ടിയവരാണ് തനിക്ക് ഊര്‍ജം നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കാല്‍മുട്ടു വേദന അധികമായപ്പോള്‍ ഒരു പെണ്‍കുട്ടി തന്നെ സമീപിച്ച് ഒരു കുറിപ്പ് കൈമാറിയെന്നും ഇത് വലിയ ഊര്‍ജമാണ് നല്‍കിയതെന്നും എല്ലാ പ്രയാസങ്ങളും അത് മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് രാഹുലിനെ കാണാനെത്തിയ പ്രായമായ സ്ത്രീക്ക് കണ്ട പാടേ വെള്ളം നല്‍കിയതെന്നാണെന്ന ചോദ്യത്തിന്, അവരെ കണ്ടപ്പോള്‍ തന്റെ അമ്മയെയാണ് ഓര്‍മ്മ വന്നത്, വയ്യാതെ അമ്മ ഇതുപോലെ ഓടി വന്നാല്‍ എന്താകും ചെയ്യുക അതാണ് അവരോടും ചെയ്തത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

Story Highlights: Rahul Gandhi To Write Book On The Experiences Of Bharat Jodo Yatra

Next Story

Popular Stories