ഗോതമ്പിന് പകരം റാഗി പൊടിയും കാബുളി കടലയും; ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര് അനില്‍
ഗോതമ്പ് ഒരു വർഷത്തേക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
3 Sep 2022 9:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇനി മുതൽ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി പൊടിയും കാബുളി കടലയും (വെള്ളക്കടല) ലഭിക്കും. ഇവ ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. ഒക്ടോബർ മുതലാണ് വിതരണം ആരംഭിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ആദ്യം പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് വിതരണം ആരംഭിക്കുക. മറ്റ് ജില്ലകളിൽ ഏതെങ്കിലും ഒരു പഞ്ചായത്തിലെ റേഷൻ കടകൾ വഴി റാഗിയും കടലയും വിതരണം ചെയ്യും.
പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഗോതമ്പ് ഒരു വർഷത്തേക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് റാഗിയും കടലയും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി റാഗി കൃഷി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾ വഴി അഞ്ചുകിലോ ചമ്പാവ് അരിയും അഞ്ചു കിലോ പച്ചരിയും വിതരണം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 87 ലക്ഷം ഓണക്കിറ്റാണ് തയാറാക്കിയത്. ഓണക്കിറ്റ് ഏത് റേഷന്‍കടയില്‍ നിന്നും വാങ്ങിക്കാൻ സാധിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കിറ്റിലെ അരി അടക്കം ഭക്ഷണസാധനങ്ങളില്‍ 15 ശതമാനം ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുനിന്നാണ് കേരളത്തിലേക്കുത്തുന്നത്.
STORY HIGHLIGHTS: ragi powder sale instead of wheat through ration shop
- TAGS:
- GR Anil
- Wheat
- Ration Shop