Top

സതീശനെതിരെയായ ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി ആര്‍ ചന്ദ്രശേഖരന്‍; 'കോണ്‍ഗ്രസിനൊപ്പമാണ് ഞങ്ങള്‍'

1 April 2022 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശനെതിരെയായ ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി ആര്‍ ചന്ദ്രശേഖരന്‍; കോണ്‍ഗ്രസിനൊപ്പമാണ് ഞങ്ങള്‍
X

കോട്ടയം: വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രകടനം നടത്തിയ നടപടി തെറ്റ്. ഐഎന്‍ടിയുസി യുടെ ജില്ലാ അധ്യക്ഷന്‍മാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തും. കോണ്‍ഗ്രസിനൊപ്പം ആണ് ഐഎന്‍ടിയുസി. ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തരുതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

എഐസിസിയുടെ സര്‍ക്കുലറില്‍ അടക്കം ഐഎന്‍ടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയം അല്ല ഇത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനയല്ലായെന്ന വിഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് തൊഴിലാളി പ്രതിഷേധം നടന്നത്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്, വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുണ്ടായത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പിപി തോമസ് പറഞ്ഞിരുന്നു.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഹര്‍ത്താലായെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പണിമുടക്കിന്റെ ഭാഗമായിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎന്‍ടിയുസി. അവരുമായി സംസാരിക്കും. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Story Highlights:R Chandrasekharan oppose intuc rally against vd satheesan

Next Story