Top

'വരന്റെ അമ്മ അടുത്ത സുഹൃത്ത്, സഹപ്രവര്‍ത്തക'; വിവാഹത്തില്‍ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി

കഴിഞ്ഞദിവസമാണ് വരന്റെ ഇരിങ്ങാലക്കുട മൂരിയാടിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി പങ്കെടുത്തത്.

16 Nov 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരന്റെ അമ്മ അടുത്ത സുഹൃത്ത്, സഹപ്രവര്‍ത്തക; വിവാഹത്തില്‍ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി
X

കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു. തന്റെ വിദ്യാര്‍ഥിയും സഹപ്രവർത്തകയുടെ മകനുമാണ് വരന്‍. പാർട്ടിക്കുടുംബത്തിലെ ഒരു മിശ്ര വിവാഹം എന്ന നിലക്ക് ആണ് കല്യാണത്തിന് പോയതെന്നും അത്തരം വിവാഹങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിനാണ് താന്‍ പോയത്. വർഷങ്ങളായുള്ള വ്യക്തിബന്ധമാണ് വരന്റെ അമ്മയുമായി ഉള്ളത്. അതുകൊണ്ട് തന്നെ പങ്കെടുക്കാതിരിക്കാൻ കഴിയില്ലായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നുമില്ല. വധുവിന്റെ അമ്മയ്ക്ക് തട്ടിപ്പുകേസുമായി ബന്ധം ഉണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം വിവാദമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങൾ കൂടുതൽ നൈതികത കാണിക്കണം എന്ന വിമർശനത്തോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞദിവസമാണ് വരന്റെ ഇരിങ്ങാലക്കുട മൂരിയാടിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി പങ്കെടുത്തത്. കരുവന്നൂര്‍ കേസില്‍ പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്. ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി.



Next Story