Top

ആദ്യം കെഎസ് അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം, പിന്നീട് കുന്നംകുളം മാപ്പ്; പോസ്റ്റുകള്‍ തുടര്‍ച്ചയായി പിന്‍വലിച്ച് ശ്രീനിജന്‍

16 May 2022 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യം കെഎസ് അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം, പിന്നീട് കുന്നംകുളം മാപ്പ്; പോസ്റ്റുകള്‍ തുടര്‍ച്ചയായി പിന്‍വലിച്ച് ശ്രീനിജന്‍
X

കൊച്ചി: ട്വന്റി 20 നേതാവ് സാബു എം ജേക്കബ്ബിനെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിവി ശ്രീനിജന്‍ എംഎല്‍എ പിന്‍വലിച്ചിരിക്കുകയാണ്. 'ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ....ഒരാള്‍ക്ക് കൊടുക്കാനാണ്.....'എന്നായിരുന്നു ശ്രീനിജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐഎം ഇടപെടലിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിവരം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാം തവണയാണ് ശ്രീനിജന്‍ പോസ്റ്റ് പിന്‍വലിക്കുന്നത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ കെഎസ് അരുണ്‍കുമാര്‍ എന്ന തലക്കെട്ടിലിട്ട പോസ്റ്റാണ് ആദ്യം പിന്‍വലിച്ചത്. ശ്രീനിജന്റെ ഈ പോസ്റ്റ് മുന്നില്‍ വെച്ചാണ് അരുണ്‍കുമാറിനെ സിപിഐഎം വിഭാഗീയതയുടെ ഭാഗമായി തഴഞ്ഞതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി വോട്ട് ആര്‍ക്കായിരിക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാബു എം ജേക്കബ് ശ്രീനിജന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചായിരുന്നു ശ്രീനിജന്റെ പോസ്റ്റ്.

ആംആദ്മി, ട്വന്റി 20 പാര്‍ട്ടികള്‍ക്ക് തൃക്കാക്കരയില്‍ എല്‍ഡിഎഫിനോടെ യോജിക്കാനാകൂവെന്ന് സിപിഐഎം നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കെയാണ് പ്രതിരോധത്തിലാക്കി കൊണ്ട് ശ്രീനിജന്റെ പോസ്റ്റ് വന്നത്. ഇതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദേശം വന്നതെന്നാണ് വിവരം. ആംആദ്മി, ട്വന്റി 20 പാര്‍ട്ടികള്‍ക്ക് തൃക്കാക്കരയില്‍ എല്‍ഡിഫിനോടെ യോജിക്കാനാകൂവെന്ന് സിപിഐഎം നേതാവ് എം സ്വരാജ് പറഞ്ഞിരുന്നു. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ട് വെച്ചതെന്നും സ്വരാജ് പറഞ്ഞു.

പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരിക, അഴിമതി കുറക്കുക തുടങ്ങിയ നയങ്ങളും അവര്‍ അജണ്ടയായി പറയുന്നു. ഇതിനോട് യോജിച്ച് നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റേത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിനെയല്ലാതെ അവര്‍ക്ക് പിന്തുണക്കാനാകില്ലെന്നും സ്വരാജ് പറഞ്ഞു.

Story Highlights: PV SREENIJIN REMOVE FB POST ABOUT SABU M JACOB

Next Story