പിവി അന്‍വറിന് തിരിച്ചടി; അധിക ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
24 Dec 2021 1:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെച്ച അധിക ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് സാവകാശം നേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്മാന് സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി തള്ളി. അധികഭൂമി ആറ് മാസത്തിനകം തിരിച്ചു പിടിക്കണമെന്ന മാര്‍ച്ച് 24 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിയായ കെവി ഷാജി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.
ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
ഇതിനിടെ പി വി അന്‍വറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം ആരംഭിച്ചതായി ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.കൊച്ചി യൂണിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ആണ് ആന്വേഷണം പുരോഗമിക്കുന്നത്.
മലപ്പുറം സ്വദേശി കെ വി ഷാജി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്. 2011 മുതല്‍ 2019 വരെയുള്ള കാലത്ത് പി വി അന്‍വറിന്റെ സ്വത്തില്‍ കോടികളുടെ വര്‍ധനവ് ഉണ്ടായിട്ടും വരുമാന നഷ്ടം കാണിച്ച് നികുതി അടച്ചില്ലെന്നും പരാതിക്കാരന് കോടതിയില്‍ അറിയിച്ചു.
- TAGS:
- PV Anwar mla
- PV Anwar