Top

'സതീശനെ കൊണ്ട് മറുപടി കൃത്യമായി പറയിപ്പിക്കും, Wait and See..; വീണ്ടും അന്‍വര്‍

'മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരില്‍ ഇല്ല'

17 Oct 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശനെ കൊണ്ട് മറുപടി കൃത്യമായി പറയിപ്പിക്കും, Wait and See..; വീണ്ടും അന്‍വര്‍
X

മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. തന്റെ ചോദ്യത്തിന് സതീശന്‍ മറുപടി കൃത്യമായി പറയേണ്ടി വരുമെന്നും അത് പറയിക്കുക തന്നെ ചെയ്യുമെന്ന് അന്‍വര്‍ വ്യക്തമാക്കി.

പിവി അന്‍വര്‍ പറഞ്ഞത്: 'നെട്ടൂരില്‍ നിന്ന് ഒരു പഴയ ലാംബി സ്‌കൂട്ടറില്‍ കഥാനായകന്‍ മണി ചെയിന്‍ പരിപാടിക്ക് വടക്കന്‍ പറവൂരിലേക്ക് വന്നിറങ്ങുമ്പോള്‍ ഈ പി.വി.അന്‍വറൊക്കെ ഏറനാട്ടില്‍ സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ട്. പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല.ഫൈറ്റ് ചെയ്ത് തന്നെ നിന്നിട്ടുണ്ട്. പിന്നെ മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരില്‍ ഇല്ല.ഇങ്ങനെ ടെന്‍സ്ഡ് ആകരുത്.പ്രത്യേകിച്ച് മാധ്യമങ്ങളെ കാണുമ്പോള്‍!! അങ്ങെന്തിനാണീ ബേജാറാകുന്നത്!! ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കരയുന്നത്!! പി.വി.അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും.. അത് പറയിക്കുകയും ചെയ്യും. വി.ഡി.സതീശനും ഒന്നുമായിട്ടില്ല. Wait and See..''

കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് പി.വി.അന്‍വര്‍ പറവൂര്‍ കേന്ദ്രീകരിച്ചു നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ വി.ഡി സതീശനു പങ്കുണ്ടെന്ന് ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇന്നലെ അന്‍വര്‍ പറഞ്ഞത് ഇങ്ങനെ: 'Gifts Up To Rs 2982800 Just For You..??' ADDRESS:PERFECT PROGRESS FINANCE & MERCANTILE Co(P)Ltd, Kala Ghoda,Fort Bombay 23'. 1992 കാലഘട്ടത്തില്‍ പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന ഒരു മണി ചെയിന്‍ തട്ടിപ്പിന്റെ പരസ്യവാചകങ്ങളാണിത്..ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിനിനെ നിങ്ങളുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസത്തിന്റെ പിന്‍ബലത്തില്‍ ഒന്ന് കണ്ടെത്തണം..''

അതേസമയം, അന്‍വറിന്റെ ആരോപണത്തെ തള്ളി സതീശനും രംഗത്തെത്തി. ആഫ്രിക്കയിലേക്ക് സ്ഥലംവിട്ടതോടെ ബോധം പോയ അന്‍വറിന് നിലമ്പൂരിലെ പ്രവര്‍ത്തകര്‍ മറുപടി പറയുമെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് തന്റെ ശൈലി അല്ലെന്നും എന്നാല്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ നിരന്തരം അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

Next Story