Top

'മൂത്തേടത്തെ ലീഗുകാര്‍ക്ക് സമനില തെറ്റി'; വെയിറ്റിംഗ് ഷെഡ് തകര്‍ത്തതില്‍ അന്‍വര്‍

'നിങ്ങള്‍ക്ക് ഇതേ ചെയ്യാന്‍ കഴിയൂ. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്'

12 Dec 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂത്തേടത്തെ ലീഗുകാര്‍ക്ക് സമനില തെറ്റി; വെയിറ്റിംഗ് ഷെഡ് തകര്‍ത്തതില്‍ അന്‍വര്‍
X

മൂത്തേടം കുട്ടിക്കാട്ടില്‍ സിപിഐഎം സ്ഥാപിച്ച വെയിറ്റിംഗ് ഷെഡ് തകര്‍ത്ത മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ. ലീഗ് താലിബാനിസം എന്ന ഹാഷ് ടാഗോടെ മൂത്തേടത്തെ ലീഗുകാര്‍ക്ക് സമനില തെറ്റിയെന്നാണ് അന്‍വര്‍ പറഞ്ഞത്. ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ഷെഡും സമീപത്തെ ബോര്‍ഡുകളും തകര്‍ക്കുന്നതിന്റെ വീഡിയോയും അന്‍വര്‍ പങ്കുവച്ചു.

അന്‍വര്‍ പറഞ്ഞത്: ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്ന ഒരു വെയിറ്റിംഗ് ഷെഡ് മൂത്തേടം കുട്ടിക്കാട്ടില്‍ സി.പി.ഐ.എം സ്ഥാപിച്ചു. ഇത് കണ്ടതോടെ മൂത്തേടത്തെ ലീഗുകാര്‍ക്ക് സമനില തെറ്റി. വെയ്റ്റിംഗ് ഷെഡും അടുത്ത് സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സുകളും അവര്‍ തകര്‍ത്തു. നിങ്ങള്‍ക്ക് ഇതേ ചെയ്യാന്‍ കഴിയൂ. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. #ലീഗ്താലിബാനിസം.


Next Story