Top

'അത് കിന്‍ഡര്‍ ജോയ്'; തന്നെ ആള്‍ക്കുരങ്ങിനോട് ഉപമിച്ച വിഎസ് ജോയിക്ക് അന്‍വറിന്റെ മറുപടി

16 Oct 2021 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് കിന്‍ഡര്‍ ജോയ്; തന്നെ ആള്‍ക്കുരങ്ങിനോട് ഉപമിച്ച വിഎസ് ജോയിക്ക് അന്‍വറിന്റെ മറുപടി
X

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എയും മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും തമ്മില്‍ സോഷ്യല്‍ മീഡിയാ പോര്്. തന്നെ ആള്‍ക്കുരങ്ങിനോട് ഉപമിച്ച വിഎസ് ജോയിയെ കിന്‍ഡര്‍ ജോയിയെന്ന് പരിഹസിച്ചാണ് അന്‍വര്‍ എംഎല്‍എ മറുപടി നല്‍കിയത്. ഈയൊരറ്റ പടം മതി എന്ന് ഹാഷ് ടാഗോടെ കിന്‍ഡര്‍ ജോയി ചിത്രം അന്‍വര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

'മലപ്പുറം ഡി.സി.സിയുടെ നിലവിലെ അവസ്ഥ വരച്ചുകാട്ടാന്‍ ഒരുപാട് നീട്ടി വലിച്ച് എഴുതേണ്ടതില്ല' അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജപ്പാനീസ് ആള്‍ക്കുരങ്ങന്‍ എന്നാണ് എംഎല്‍എയെ വിഎസ് ജോയ് ഫേസ്ബുക്ക് പോസ്റ്റില്‍ അപമാനിച്ചത്. 'പ്രിയരെ ഒരു സന്തോഷ വാര്‍ത്ത. നിലമ്പൂരില്‍ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആള്‍ക്കുരങ്ങന്‍ നിലമ്പൂരില്‍ തിരിച്ചെത്തിയത്രേ.. എന്തൊക്കെയോ കാരണം കൊണ്ട് സമനില തെറ്റിയത് കൊണ്ടാകാം തെറിവിളിയാണ് സാറെ ഇപ്പോ മൂപ്പരുടെ മെയിന്‍.' വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.

എംഎല്‍എയെ കാണാനില്ലെന്ന് ആരോപിച്ച് ടോര്‍ച്ച് അടിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെ നേരത്തെ പി വി അന്‍വര്‍ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റ് അംഗം കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് എന്നിവര്‍ക്കെതിരെയും അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. വിവാദങ്ങളൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതാണ്. ജനങ്ങള്‍ക്കിടയില്‍ ഒരു ആക്ഷേപവുമില്ല എന്ന് വ്യക്തമാക്കിയായിരുന്നു അന്‍വറിന്റെ പ്രതികരണം.

എന്നെ തിരഞ്ഞല്ല യുത്ത് കോണ്‍ഗ്രസ് അവര്‍ ടോര്‍ച്ചടിക്കേണ്ടത്. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കാണ്. ഇന്ന് കോണ്‍ഗ്രസ് തകര്‍ന്നു. ബാക്കി കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ഏജന്റാണ് കെസി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലും ഒടുവിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നു. കബില്‍ സിബലിനേയും ഗുലാം നബി ആസാദിനേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി കോണ്‍ഗ്രസിനെ നയിക്കുകയാണ്. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിക്കാന്‍ എന്ത് യോഗ്യതയാണ് കെസി വേണുഗോപാലിനുള്ളത് എന്നും അന്‍വര്‍ ചോദിച്ചു.

Next Story