Top

പുറ്റിങ്ങല്‍ ദുരന്തം; പ്രതികള്‍ക്ക് കുറ്റപത്രം പെന്‍ഡ്രൈവില്‍

കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കണമെങ്കില്‍ അഞ്ചര ലക്ഷത്തോളം പേജുകള്‍ വേണ്ടിവരും

26 Oct 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുറ്റിങ്ങല്‍ ദുരന്തം; പ്രതികള്‍ക്ക് കുറ്റപത്രം പെന്‍ഡ്രൈവില്‍
X

സംസ്ഥാനത്ത് ആദ്യമായി ഒരു കേസിലെ പ്രതികള്‍ക്കെല്ലാം കുറ്റപത്രം പെന്‍ഡ്രൈവിലാക്കി നല്‍കുന്നു. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതിസ്ഥാനത്തുള്ള 52 പേര്‍ക്കാണ് പെന്‍ഡ്രൈവില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് പതിനായിരത്തിലധികം പേജുകള്‍ ഉണ്ടായിരുന്നു.

കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കണമെങ്കില്‍ അഞ്ചര ലക്ഷത്തോളം പേജുകള്‍ വേണ്ടിവരും. ഈ പ്രായോഗിക ബുദ്ധിമുട്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് പെന്‍ഡ്രൈവില്‍ പകര്‍പ്പ് നല്‍കാന്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രതികള്‍ക്ക് പകര്‍പ്പ് നല്‍കുന്നത്

ഏതെങ്കിലും ഒരു പ്രതി കടലാസ് രൂപത്തില്‍ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച 110 പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇത്രതന്നെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍, 1658 സാക്ഷിമൊഴികള്‍, 750 പരിക്ക് സര്‍ട്ടിഫിക്കറ്റുകള്‍, 448 തൊണ്ടിമുതലുകള്‍, സ്‌ഫോടക വസ്തുക്കളെ കുറിച്ചുള്ള സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി കുറ്റപത്രത്തിന്റെ പെന്‍ഡ്രൈവ് പകര്‍പ്പ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

Next Story

Popular Stories