Top

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്

വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല

22 April 2022 7:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്
X

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. ഗൂഢാലോചനക്കേസില്‍ പ്രതിയായ നിജിന്‍ ദാസിനെ കഴിഞ്ഞ ദിവസം ഈ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. പിണറായിയിലെ പാണ്ട്യാല മുക്കിലുള്ള വീടിന് നേരെയാണ് ബോംബോറ്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഈ വീട്ടില്‍ നിന്നും പാറക്കണ്ടി വീട്ടില്‍ നിജിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്. ന്യൂ മാഹി പൊലീസ് ആയിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ആര്‍എസ്എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് ആണ് ഇയാള്‍. വധത്തിന് പിന്നില്‍ നിജിന്‍ ദാസ് ആണെന്ന് തുടക്കം മുതല്‍ തന്നെ സിപിഐഎം ആരോപിച്ചിരുന്നു.

പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് നേരത്തെ വീട്ട് ഉടമസ്ഥയെ അറസ്റ്റ് ചെയ്തിരുന്നു. പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്ത പിണറായി പാണ്ട്യാലയിലെ വീട് സ്ഥിതി ചെയ്യുന്നത് സിപിഐഎം ശക്തി കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

STORY HIGHLIGHTS: Punnol Haridasan murder: Bomb attack targeting house where accused Nijin Das was hiding

Next Story