Top

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതില്‍ സുരക്ഷാ വീഴ്ച്ചയില്ല; തിരികെ പോകേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് ചരണ്‍ജിത്ത് സിംഗ് ഛന്നി

സംഭത്തില്‍ ആരേയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

6 Jan 2022 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതില്‍ സുരക്ഷാ വീഴ്ച്ചയില്ല; തിരികെ പോകേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് ചരണ്‍ജിത്ത് സിംഗ് ഛന്നി
X

പഞ്ചാബില്‍ പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരാക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധക്കാരെത്തി പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. അവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വഴിയെ പോകമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം മടങ്ങുകയായിരുന്നുവെന്നു. അദ്ദേഹത്തിന് തിരുച്ചുപോകേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ഛന്നി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധത്തിലുമുള്ള സുരക്ഷാ വീഴ്ച്ച് ഉണ്ടായിട്ടില്ല. ആക്രമണത്തിന്റെ സാഹചര്യം അവിടെ ഉടലെടുത്തിരുന്നില്ലെന്നും സംഭത്തില്‍ ആരേയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്ക് കൊവിഡ് പോസിറ്റീവായ ആളുമായി കോണ്‍ടാക്ടില്‍ വന്നതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ രക്തസാക്ഷി സ്മാരകമായ ഹുസൈന്‍വാലയിലേക്ക് പോകവെയാണ് മോദി 15 മിനിറ്റ് ഫ്ളൈ ഓവറില്‍ കുടുങ്ങിയത്. യാത്ര തടസ്സപ്പെട്ടതോടെ സരുക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് പഞ്ചാബിലെ ഫെറോസ്പുരിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി മടങ്ങുകയായിരുന്നു.

കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞുവെച്ചത്. ഹുസൈന്‍വാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തുന്നതിനും ഫെറോസ്പൂരിലെ ബിജെപിയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനുമായിരുന്നു മോദി പഞ്ചാബിലെത്തിയത്. ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്ളൈ ഓവറില്‍ വെച്ച് പ്രധാനമന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്.

Next Story