Top

'സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം'; ദുരൂഹതയെന്ന് അമ്മ

'മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്

20 July 2022 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം; ദുരൂഹതയെന്ന് അമ്മ
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അമ്മ ശോഭന. മനഃപ്പൂര്‍വ്വം ചിലര്‍ മകനെ മാനസിക രോഗിയാക്കുകയാണ്. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കി തീര്‍ക്കും എന്ന കാര്യം മകന്‍ പറഞ്ഞിരുന്നുവെന്നും അമ്മ ശോഭന റിപ്പോര്‍ട്ടര്‍ ടി വി യോട് പറഞ്ഞു. എഡിറ്റേഴ്‌സ് അവറിലായിരുന്നു പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.

ചൊവ്വാഴ്ച വൈകീട്ടാണ് എറണാകുളം സബ്ജയിലില്‍ നിന്ന് സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പള്‍സര്‍ സുനിയുടെ അമ്മ ശോഭന റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞത്:

'മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്. ഒന്നാം പ്രതിയാക്കി. ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ല.

മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കും. രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞു, എന്റെ മോനെ ഇങ്ങനെ തകര്‍ത്ത് കളഞ്ഞ് തരരുത് കേട്ടോ. ഞങ്ങള്‍ക്ക് ജീവിക്കാനും ഒരിതും ഉണ്ടാവില്ലെന്നും പറഞ്ഞതാ.'

STORY HIGHLIGHTS: Pulsar Suni mother Shobana doubts conspiracy in admitting son at mental health care center

Next Story