Top

'മകനെ മാനസിക രോഗിയാക്കുമെന്ന് ഹണി വര്‍ഗീസ് മാഡത്തോട് അന്നേ പറഞ്ഞിരുന്നു'; പള്‍സര്‍ സുനിയുടെ മാതാവ്

'ആ ജഡ്ജിയുടെ അടുത്ത്, മാഡത്തിന്റെ അടുത്ത് ഞാന്‍ പറഞ്ഞു'

20 July 2022 3:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകനെ മാനസിക രോഗിയാക്കുമെന്ന് ഹണി വര്‍ഗീസ് മാഡത്തോട് അന്നേ പറഞ്ഞിരുന്നു; പള്‍സര്‍ സുനിയുടെ മാതാവ്
X

കൊച്ചി: പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ പ്രതികരണവുമായി അമ്മ ശോഭന. മകനെ മാനസിക രോഗിയാക്കുമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി വര്‍ഗീസിനോട് പറഞ്ഞിരുന്നു. ജില്ലാ കോടതി ജഡ്ജിയോടും ഇക്കാര്യം പറഞ്ഞിരുന്നു. രഹസ്യമൊഴിക്കൊടുക്കാന്‍ പോയപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ അവരൊന്നും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെന്നും അമ്മ ശോഭന റിപ്പോര്‍ട്ടര്‍ ടി വി യോട് പറഞ്ഞു. എഡിറ്റേഴ്സ് അവറിലായിരുന്നു പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.

ചൊവ്വാഴ്ച വൈകീട്ടാണ് എറണാകുളം സബ്ജയിലില്‍ നിന്ന് സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞത്:

'അങ്ങനെ വരും എന്ന് ഞാന്‍ കോടതിയില്‍ ഹണി വര്‍ഗീസ് എന്ന മാഡത്തോട് പറഞ്ഞ കാര്യമാണ്. വിചാരണക്കോടതിയും ജില്ലാ കോടതിയിലും പറഞ്ഞു ഞാന്‍, എന്റെ മോനെ മാനസികമായിട്ട് ആക്കും, അങ്ങനെയേ തരുള്ളൂ, അല്ലാതെ ഇത് പോകില്ലെന്ന് ഞാന്‍ അന്നേ പറഞ്ഞതാ.

മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്. ഒന്നാം പ്രതിയാക്കി. ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ല.

മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കും. രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞു, എന്റെ മോനെ ഇങ്ങനെ തകര്‍ത്ത് കളഞ്ഞ് തരരുത് കേട്ടോ. ഞങ്ങള്‍ക്ക് ജീവിക്കാനും ഒരിതും ഉണ്ടാവില്ലെന്നും പറഞ്ഞതാ.

അവര് പ്രത്യേകിച്ച ഒന്നും പറഞ്ഞില്ല. ആ ജഡ്ജിയുടെ അടുത്ത്, മാഡത്തിന്റെ അടുത്ത് ഞാന്‍ പറഞ്ഞു, ഇങ്ങനെ തന്നെ തിരിച്ച് തരുമോ എന്ന് ചോദിച്ചു. ജില്ലാ കോടതിയില്‍ ചെന്നപ്പോള്‍ ആ ജഡ്ജിയോടും ഞാന്‍ ചോദിച്ചതാണ്.'

STORY HIGHLIGHTS: Pulsar Suni Mother says she had said Trail Court Judge Honey Vargheese that her son will be maid mentally ill person

Next Story