Top

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി ടി ഉഷ

ഡിസംബര്‍ 10 നാണ് ഐഒഎ യുടെ പ്രസിഡന്റുള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്

26 Nov 2022 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി ടി ഉഷ
X

കോഴിക്കോട്: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി കായിക താരവും രാജ്യസഭാംഗവുമായ പി ടി ഉഷ. അത്‌ലറ്റുകളുടേയും നാഷണല്‍ ഫെഡറേഷനുകളുടേയും പിന്തുണ തനിക്കുണ്ടെന്നും പി ടി ഉഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ തീരുമാനം ഉഷ വ്യക്തമാക്കിയത്.

ഡിസംബര്‍ 10 നാണ് ഐഒഎ യുടെ പ്രസിഡന്റുള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.

നിലവില്‍ രാജ്യസഭ എംപിയാണ് പി ടി ഉഷ. സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും പി ടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പി ടി ഉഷയെ എംപി ആയി ശുപാര്‍ശ ചെയ്തത്.

Story Highlights: PT Usha is all set to contest for the post of Indian Olympic Association president

Next Story