Top

പി ടി തോമസിന് ഒരു കോടിക്കടുത്ത് സാമ്പത്തിക ബാധ്യത

എംഎല്‍എ ഓഫിസിന്റെ വാടക ഇനത്തില്‍ 18 ലക്ഷം രൂപയുടെ ബാധ്യത

6 Jan 2022 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ടി തോമസിന് ഒരു കോടിക്കടുത്ത് സാമ്പത്തിക ബാധ്യത
X

അന്തരിച്ച എംഎല്‍എ പി ടി തോമസിന് 75 ലക്ഷം രൂപക്കും ഒരു കോടിക്കുമിടയില്‍ കടബാധ്യതയുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. പി ടിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പാര്‍ട്ടിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായമെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ പാര്‍ട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പി ടി തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്.

എംഎല്‍എ ഓഫിസിന്റെ വാടക ഇനത്തില്‍ 18 ലക്ഷം രൂപയുടെ ബാധ്യത, ഇതിന് പുറമേ , ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടു കിട്ടുന്നതിന് 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും അദ്ദേഹത്തിനു ബാധ്യതയുണ്ട്.

Next Story