പി ടി ചാക്കോ കെപിസിസി പ്രസ് സെക്രട്ടറി
മുമ്പും അദ്ദേഹം കെപിസിസി പ്രസ്സ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
24 Jan 2023 2:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെപിസിസിയുടെ പ്രസ് സെക്രട്ടറിയായി പി ടി ചാക്കോയെ നിയമിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്നു പി ടി ചാക്കോ. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തോളം പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 'ശുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. മുമ്പും അദ്ദേഹം കെപിസിസി പ്രസ്സ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
Story Highlights: PT CHACKO AS KPCC SECRETARY
Next Story