Top

തിരുവനന്തപുരത്ത് നിന്ന് പാണക്കാട്ടേക്ക് ഏഴര മണിക്കൂര്‍ യാത്രയെന്ന് ശശി തരൂര്‍; തരൂര്‍ പറഞ്ഞത് കെ റെയിലിന്റെ പ്രസക്തിയെക്കുറിച്ചെന്ന് പിഎസ് പ്രശാന്ത്

'ശശി തരൂരിനെ പോലുള്ളവർക്ക് കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയില്ലല്ലോ'

8 March 2022 6:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് നിന്ന് പാണക്കാട്ടേക്ക് ഏഴര മണിക്കൂര്‍ യാത്രയെന്ന് ശശി തരൂര്‍; തരൂര്‍ പറഞ്ഞത് കെ റെയിലിന്റെ പ്രസക്തിയെക്കുറിച്ചെന്ന് പിഎസ് പ്രശാന്ത്
X

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ശശി തരൂര്‍ പാണക്കാട്ട് നേരിട്ടെത്തിയിരുന്നു. ഭൗതികദേഹം അടക്കം ചെയ്യുന്നതിന് മുമ്പ് തന്നെ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ തനിയ്ക്ക് കഴിഞ്ഞുവെന്ന് ഇത് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഏഴര മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് താന്‍ പാണക്കാട്ട് എത്തിയതെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത്.

റോഡ് മാര്‍ഗ്ഗം സഞ്ചരിക്കുന്നത് മൂലമുണ്ടാകുന്ന കാലതാമസവും കെ റെയിലിന്റെ പ്രസക്തിയേയും കുറിച്ച് ശ്രീ തരൂര്‍ എന്ത് മനോഹരമായി പറയാതെ പറഞ്ഞ് വച്ചിരിക്കുന്നതെന്ന് പിഎസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. 'സമയത്തിന് എത്താന്‍ കഴിയാത്തത് മൂലം എത്ര പേര്‍ക്കാണ് എക്കാലത്തും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച ആ സാത്വികന്റെ അന്ത്യേപചാര ചടങ്ങുകളില്‍ പങ്ക് കൊള്ളുവാന്‍ സാധിക്കാത്തത്. ഒരു തുള്ളി പോലും തന്നെ ചോര പൊടിയാതെ പരമാവധി സൂക്ഷമതയോടെ കെ റെയില്‍ പദ്ധതി നടപ്പിലാക്കി വാഹനങ്ങള്‍ തീ തുപ്പുന്ന കാര്‍ബണ്‍ ഡയോക്‌സിനാല്‍ മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷവായുവിനെ വരുന്ന തലമുറയ്ക്കായി കാത്ത് വയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചില ''കുത്തി തിരുപ്പുകാര്‍ 'അതിനെ അട്ടിമറിച്ച് കേരളത്തെ 30 വര്‍ഷം പിന്നോട്ടടിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നു', പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ തുടര്‍ ഭരണമല്ല തുടര്‍ച്ചയായ ഭരണമായി മാറുവാന്‍ പോകുകയാണ്. കെ റെയില്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ പിന്നെ സ്ഥിതി പറയുകയും വേണ്ട എന്ന തിരിച്ചറിവില്‍ നിന്നാണ് കോണ്‍ഗ്രസ്- ബിജെപി- ലീഗ് കൂട്ടുകെട്ടില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള കലാപം പിറവി കൊള്ളുന്നത്. എന്നാല്‍, ശശി തരൂരിനെ പോലുള്ളവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെപിസിസി സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പിഎസ് പ്രശാന്ത്, ഡിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ഇടഞ്ഞ് പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് എകെജി സെന്ററിലെത്തി പ്രശാന്ത് സിപിഐഎം അംഗത്വം സ്വീകരിച്ചിരുന്നു.

ശശി തരൂരിരന്റെ വാക്കുകള്‍:

തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്ത് പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അദ്ദേഹത്തെ അടക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ എന്റെ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞു.

അദ്ദേഹത്തിന്റെ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനും സാധിച്ചു. രാത്രി ഏറെ വൈകിയ സമയത്തും വീടിന്റെ പരിസരം മുഴുവന്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിയ വലിയ ജനകൂട്ടമായിരുന്നു.പിഎസ് പ്രശാന്തിന്റെ വാക്കുകള്‍:

ശ്രീ ശശി തരൂര്‍ MP യുടെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

യശഃശരീരനായ മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കത്തില്‍ പങ്കെടുത്ത് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് കുറിച്ച വാക്കുകളാണിത്.

തിരുവനന്തപുരത്ത് നിന്നും ഏഴര മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്ത് പാണക്കാട്ടേയ്ക്ക് എത്തിച്ചേര്‍ന്നതിന്റെ ചാരിതാര്‍ത്ഥ്യമാണ് ശ്രീ ശശി തരൂര്‍ MP ഫെയ്‌സ് ബുക്കില്‍ പങ്ക് വയ്ച്ചത്.

ഇത് പോലുള്ള അവസരങ്ങളില്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിക്കുന്നത് മൂലമുണ്ടാകുന്ന കാലതാമസവും കെറെയിലിന്റെ പ്രസക്തിയേയും കുറിച്ച് ശ്രീ തരൂര്‍ എന്ത് മനോഹരമായി പറയാതെ പറഞ്ഞ് വച്ചിരിക്കുന്നത്.

സമയത്തിന് എത്താന്‍ കഴിയാത്തത് മൂലം എത്ര പേര്‍ക്കാണ് എക്കാലത്തും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച ആ സാത്വികന്റെ അന്ത്യേപചാര ചടങ്ങുകളില്‍ പങ്ക് കൊള്ളുവാന്‍ സാധിക്കാത്തത്.

ഇങ്ങനെ മനുഷ്യന്റെ നിത്യ ജീവിതത്തില്‍ പകച്ച് പോകുന്ന പല വിഷമസന്ധികളിലും 'സമയം' എന്നതിനെ തോല്‍പ്പിക്കുക എന്നത് ഒരു അതിജീവനം തന്നെയാണ്.

ആ അതിജീവനമാണ് കെറെയിലിലൂടെ പിണറായി സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഒരു തുള്ളി ചോര പൊടിയാതെ ഒരു മഹാരോഗത്തെ ചെറുക്കുവാനുള്ള ശസ്ത്രക്രിയ നടത്തുവാന്‍ന്‍ കഴിയുമോ..?

ഒരു തുള്ളി പോലും തന്നെ ചോര പൊടിയാതെ പരമാവധി സൂക്ഷമതയോടെ കെ റെയില്‍ പദ്ധതി നടപ്പിലാക്കി വാഹനങ്ങള്‍ തീ തുപ്പുന്ന കാര്‍ബണ്‍ ഡയോക്‌സിനാല്‍ മലിനമായി കൊണ്ടിരിക്കുന്ന അന്തരീക്ഷവായുവിനെ വരുന്ന തലമുറയ്ക്കായി കാത്ത് വയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചില ''കുത്തി തിരുപ്പുകാര്‍ 'അതിനെ അട്ടിമറിച്ച് കേരളത്തെ 30 വര്‍ഷം പിന്നോട്ടടിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നു.

സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിലും ,മുടങ്ങിക്കിടന്ന ദേശീയപാത പദ്ധതികളും റോഡുകളും പാലങ്ങളും അതിവേഗതയില്‍ പണി നടക്കുന്നതിലും,സ്‌കൂളുകളും ആരോഗ്യ സംവിധാനങ്ങളും വികസിത രാജ്യങ്ങള്‍ക്ക് തുല്ല്യമായി വരുന്നതിലും, വീടിനും വിശപ്പിനും പരിഹാരം കാണുന്നതിലും CPI(M) എന്ന പാര്‍ട്ടിയുടെ സമീപനം സാധാരണക്കാരായ മനുഷ്യരില്‍ വലിയ സ്വദീനം സൃഷ്ട്ടിച്ചിരിക്കുന്നു. ആ സമീപനത്തില്‍ അടിയുറച്ച് നിന്ന് കൊണ്ട് സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ തുടര്‍ ഭരണമല്ല തുടര്‍ച്ചയായ ഭരണമായി മാറുവാന്‍ പോകുകയാണ്.

കെ റയില്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ പിന്നെ സ്ഥിതി പറയുകയും വേണ്ട എന്ന തിരിച്ചറിവില്‍ നിന്നാണ് കോണ്‍ഗ്രസ് ബി ജെ പി ലീഗ് കൂട്ടുകെട്ടില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള കലാപം പിറവി കൊള്ളുന്നത്.

പക്ഷേ..

വികസനത്തിന്റെ വീക്ഷണകോണില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്തുന്ന ശ്രീ ശശി തരൂരിനെ പോലുള്ളവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ.. !!

Big slute Sri Shashi Tharoor MP

STORY HIGHLIGHTS: PS Prasanth Critisises Congress

Next Story

Popular Stories