Top

അഭിമാന നിമിഷം; എസ് സോമനാഥിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

'ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ സാധിക്കട്ടെ'

12 Jan 2022 2:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിമാന നിമിഷം; എസ് സോമനാഥിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
X

ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി നിയമിക്കപ്പട്ട ഡോ. എസ് സോമനാഥിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും എസ് സോമനാഥിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി പറഞ്ഞത്: ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആര്‍ഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നു.


Next Story