Top

ആനച്ചാലിലെ യൂക്കാലി പ്ലാന്റേഷന്‍ റിസര്‍വ് വനമാക്കാനുള്ള വിജ്ഞാപനം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

21 July 2022 3:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആനച്ചാലിലെ യൂക്കാലി പ്ലാന്റേഷന്‍ റിസര്‍വ് വനമാക്കാനുള്ള വിജ്ഞാപനം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
X

ഇടുക്കി: ഇടുക്കി ആനച്ചാലിലെ യൂക്കാലി പ്ലാന്റേഷന്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസിന്റെ പാട്ടക്കരാര്‍ അവസാനിച്ചതോടെയാണ് പ്ലാന്റേഷന്‍ റിസര്‍വ് വനമായി വനം വകുപ്പ് പ്രഖ്യപിച്ചത്. വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമരം ആരംഭിച്ചു.

87 ഹെക്ടറിലധികം വരുന്ന പ്ലാന്റേഷന്‍ ഭൂമി മെയ് പത്തിനാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. യൂക്കാലി തോട്ടത്തിലെ സര്‍വെ നമ്പറുകളില്‍ പലതും ജനവാസമേഖലയാണ്. റവന്യൂ വകുപ്പിന്റെ ഭൂമി വനം വകുപ്പ് കയ്യേറിയെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവന പോരാട്ട വേദി അറിയിച്ചു.

ഇടത് സംഘടനകളും പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂമിയില്‍ വനം വകുപ്പിന് അവകാശമില്ലെന്നും ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു. ബിജെപിയും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ സംയുക്ത സമരസമിതി രൂപീകരിച്ച് സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ നീക്കം. പ്രദേശത്ത് എത്തുന്ന വനപാലകരെ തടയുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

STORY HIGHLIGHT: Protests against notification to cover youkali Plantation to Reserve Forest in idukki

Next Story