Top

'സുധാകരനെതിരെ മുദ്രാവാക്യം'; എം.എ ലത്തീഫിന് പിന്തുണയുമായി കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം

പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. ഇക്കാലയളവിനുള്ളിൽ രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പുറത്തുവിട്ട കത്തിൽ പറയുന്നു.

12 Nov 2021 2:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരനെതിരെ മുദ്രാവാക്യം; എം.എ ലത്തീഫിന് പിന്തുണയുമായി കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം
X

തിരുവനന്തപുരം: സസ്പെൻഷനിലായ കോൺഗ്രസ് നേതാവ് എം.എ ലത്തീഫിനെ അനുകൂലിച്ച് തിരുവനന്തപുരത്ത് പ്രവർത്തകരുടെ പ്രകടനം. പെരുമാതുറയിലെ കോൺഗ്രസ് പ്രവർത്തകരാണ് പ്രകടനം നടത്തിയത്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. മുൻ കെപിസിസി സെക്രട്ടറിയായ എം എ ലത്തീഫ് വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്ന് ചൂണ്ടിക്കാട്ടിയാണ് ആറു മാസത്തേക്ക് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുതലപ്പൊഴിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദർശനം തടയാൻ ശ്രമിച്ചെന്നും കെപിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ ഇന്ദിരാഭവനിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തു എന്നിവയാണ് ലത്തീഫിനെതിരായ ആരോപണങ്ങൾ.

പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. ഇക്കാലയളവിനുള്ളിൽ രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പുറത്തുവിട്ട കത്തിൽ പറയുന്നു.എന്നാൽ അച്ചടക്ക നടപടിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു എംഎ ലത്തീഫിന്റെ പ്രതികരണം. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പച്ചക്കള്ളമാണെന്നും നടപടി സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണെന്നും എം എ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.

'നാല് പതിറ്റാണ്ട് കാലമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. കോൺഗ്രസ് എന്റെ ജീവ വായു ആണ്. പുറത്താക്കിയാലും കോൺഗ്രസിൽ തുടരും. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് സംശയിക്കുന്നതായും ലത്തീഫ് പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിഭാ​ഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം എ ലത്തീഫ് പ്രവർത്തകർക്ക് നിർദേശം നൽകിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. കോൺ​ഗ്രസ് യൂണിറ്റ് കമ്മറ്റി യോ​ഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചതടക്കം കൂടുതൽ ​അച്ചടക്ക ലംഘനങ്ങളും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.അതേസമയം രണ്ടു ദിവസത്തിനിടയിൽ നടപടി നേരിടുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാമത്തെ വിശ്വസ്തനാണ് എംഎ ലത്തീഫ്. നേരത്തെ പ്രവാസി കോൺഗ്രസ് നേതാവ് പുന്നക്കൻ മുഹമ്മദലിയെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

Next Story

Popular Stories