Top

മുദ്രാവാക്യത്തിനും ഇപിയുടെ തള്ളിനുമിടയിൽ എന്ത് സംഭവിച്ചു?; പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതെന്ന് വാദം

14 Jun 2022 6:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുദ്രാവാക്യത്തിനും ഇപിയുടെ തള്ളിനുമിടയിൽ എന്ത് സംഭവിച്ചു?; പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതെന്ന് വാദം
X

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് രണ്ട് വീഡിയോ ദൃശ്യങ്ങളാണ്. ഈ രണ്ട് വീഡിയോകളും പകർത്തിയത് ഒരാൾ തന്നെയാണെന്നും ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ വീഡിയോ എഡിറ്റ് ചെയ്തശേഷമാണ് പുറത്ത് വിട്ടതെന്ന വാദമാണ് സമൂഹ മാധ്യമങ്ങളിലെ എൽഎഡിഎഫ് അനുകൂലികൾ ഉന്നയിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് വീഡിയോ പുറത്ത് വന്നത്. ഒരു വീഡിയോയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രവാക്യം വിളിക്കുന്നതും മറ്റൊന്നിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രവർത്തകരെ തളളി മാറ്റുന്നതുമാണ്. എന്നാൽ ഇതിന് രണ്ടിനുമിടയിൽ വിമാനത്തിനുളളിൽ സംഭവിച്ചത് എന്താണ് എന്നത് വ്യക്തമല്ല. വീഡിയോ എഡിറ്റ് ചെയ്തശേഷമാണ് പ്രചരിപ്പച്ചതെന്നാണ് ഉയരുന്ന ആരോപണം.

ഇന്നലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു. വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധശ്രമ കേസിലുള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതിയാണ്.

STORY HIGHLIGHTS: Protest against CM inside the flight, Allegedly that released video was edited

Next Story