Top

ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ചിലേക്ക്; ഐജിമാര്‍ക്ക് സ്ഥാനകയറ്റം

ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി ഇക്കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്.

23 March 2022 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ചിലേക്ക്; ഐജിമാര്‍ക്ക് സ്ഥാനകയറ്റം
X

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഐജിമാര്‍ക്ക് സ്ഥാന കയറ്റം. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ചിലേക്കും കെ സേതുരാമനെ ഇന്റലിജന്‍സിലും കെ പി ഫിലിപ്പിനെ കേരള പൊലീസ് അക്കാദമിയില്‍ പരിശീലന വിഭാഗത്തിലേക്കും മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി ഇക്കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്. അന്ന് തന്നെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയായും ആര്‍ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഐജിയായും നിയമിച്ചിരുന്നു.


Next Story

Popular Stories