Top

ലക്ഷദ്വീപിലെ പ്രമുഖ കോൺഗ്രസ് നേതാവ് പൂക്കോയ ഹാജി അന്തരിച്ചു

13 Sep 2022 6:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപിലെ പ്രമുഖ കോൺഗ്രസ് നേതാവ് പൂക്കോയ ഹാജി അന്തരിച്ചു
X

കൊച്ചി: ലക്ഷദ്വീപ് കോൺഗ്രസ് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പാട്ടകൽ പൂക്കോയ ഹാജി( 86 )അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷദ്വീപ് കോൺഗ്രസ് പാർട്ടി രൂപീകരണത്തിൽ മുൻപന്തിയിൽ നിന്ന നേതാക്കളിലൊരാളായിരുന്നു.

1936ൽ കിടാവ് കോയയുടെയും പാട്ടകൽ ഐഷബിയുടെയും മകനായി അമിനിൽ ജനിച്ചു. ലക്ഷദ്വീപ് തൊഴിലാളി സംഘടനാ പ്രസിഡന്റ്, സഹകരണ സംഘം പ്രസിഡന്റ്, ഡിസ്ട്രിക്ട് കോൺഗ്രസ് പ്രസിഡന്റ്, ഐലൻ്റ് കൗൺസിൽ ചെയർമാൻ, വില്ലേജ് പഞ്ചായത്ത് ചെയർപേഴ്സൺ, ജില്ലാ പഞ്ചായത്ത് സിറ്റിസൺ കമ്മറ്റി അഡ്മിനിസ്ട്രേറ്ററുടെ ഉപദേശക സമിതി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഉപദേശക സമിതി എന്നിവയിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

പരേതയായ പൊന്നിക്കം ചെറിയബിയാണ് ഭാര്യ. പാത്തുമ്മാബി, സുഹറാബി, ഹമർബാൻ, ഖലീൽ, ആറ്റബി, സയ്ദാ ബീഗം, ഹസൻ, ജമീലാബി എന്നിവർ മക്കളാണ്.

STORY HIGHLIGHTS: Prominent Congress leader in Lakshadweep Pookoya Haji passed away

Next Story