Top

ചിലര്‍ ശല്യം; കെഎസ്ആര്‍ടിസിയില്‍ മൊബൈല്‍ ഉച്ചത്തില്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ഇക്കാര്യങ്ങള്‍ ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും, പരാതികള്‍ കണ്ടക്ടര്‍മാര്‍ പരിഹരിക്കണം

19 Feb 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിലര്‍ ശല്യം; കെഎസ്ആര്‍ടിസിയില്‍ മൊബൈല്‍ ഉച്ചത്തില്‍ ഉപയോഗിക്കുന്നതിന് വിലക്ക്
X

കെഎസ്ആര്‍ടിസി ബസുകളിള്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉച്ചത്തില്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ശബ്ദത്തോടെ വീഡിയോയകള്‍ കാണുന്നതും നിരോധിച്ചിട്ടുണ്ട്.

ചില യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ കാണുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇക്കാര്യങ്ങള്‍ ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് ശ്രമമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ചിലരുടെ പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Next Story