Top

35 ലക്ഷത്തോളം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പരുമല സ്വദേശി ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നും വിതരണത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു

24 Aug 2022 11:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

35 ലക്ഷത്തോളം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
X

ആലപ്പുഴ: ചെങ്ങന്നൂര്‍ പാണ്ടനാട് 35 ലക്ഷത്തോളം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. പരുമല സ്വദേശി ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നും വിതരണത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആലപ്പുഴയില്‍ പച്ചക്കറി ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ നിലയിലാണ് 55 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഓണം വിപണി ലക്ഷ്യമിട്ട് എത്തിച്ച പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു.

പച്ചക്കറി ട്രക്കില്‍ വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉല്‍പ്പന്നങ്ങള്‍ കടത്തിയിരുന്നത്. ഏകദേശം തൊണ്ണൂറായിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാരായ രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു. ലഹരി കടത്തിന് പിന്നില്‍ വലിയ സംഘമാണുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി. ഒരു വര്‍ഷത്തോളമായി നിരീക്ഷണത്തിലുള്ള സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു.

Story highlights: Prohibited tobacco products worth around 35 lakhs were seized

Next Story