Top

'ഇവറ്റകളില്‍ അധികവും പാറ്റക്കോയ, ആറ്റക്കോയ, നാറ്റകോയ, ഇമ്പിച്ചി, തുംബിച്ചി, അത്തള, പിത്തള, തവളാച്ചി തുടങ്ങിയ പേരുകളിലറിയുന്നവര്‍'; ഖാസിമാര്‍ക്കെതിരെ പി കോയ, ഖേദവുമായി പോപ്പുലര്‍ ഫ്രണ്ട്

3 May 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവറ്റകളില്‍ അധികവും പാറ്റക്കോയ, ആറ്റക്കോയ, നാറ്റകോയ, ഇമ്പിച്ചി, തുംബിച്ചി, അത്തള, പിത്തള, തവളാച്ചി തുടങ്ങിയ പേരുകളിലറിയുന്നവര്‍; ഖാസിമാര്‍ക്കെതിരെ പി കോയ, ഖേദവുമായി പോപ്പുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട് പണ്ഡിതരെയും ഖാസിമാരെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രൊഫ. പി കോയ. മാസപ്പിറവി കാണുന്നത് തങ്ങന്‍മാരുടെയും മുസ്‌ലിയാര്‍ വേഷധാരികളുടെയും സ്വാധീനമേഖലയാണെന്നും ചടഞ്ഞുകൂടിയിരിക്കുന്ന പുരോഹിതന്‍മാരാണ് ഖാസിമാര്‍ എന്നും പറയുന്ന പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് കോയ പിന്‍വലിച്ചു. മുതിര്‍ന്ന സംഘടന പ്രവര്‍ത്തകന്‍ പങ്കുവെക്കാനോ പ്രചരിപ്പിക്കാനോ പാടില്ലാത്ത ഒന്നായിരുന്നു ഈ പോസ്‌റ്റെന്നാണ്് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം.

'ഖാസിമാരെല്ലാം ഒറ്റ വായില്‍ നിലവിളച്ചാലേ സമുദായത്തിന് പെരുന്നാള്‍ ആഘോഷമുള്ളൂ, മതത്തിന്റെ നന്മകള്‍ പുറത്ത് വരേണ്ടത് പുരോഹിത പരിഷകളുടെ വായില്‍ നിന്നല്ല, അവര്‍ അതിനു വേണ്ടി ശമ്പളം പറ്റുന്നവരാണ്, ചടഞ്ഞുകൂടിയിരിക്കുന്ന പുരോഹിതന്മാരാണ് ഖാസിമാര്‍, ഇവറ്റകളില്‍ അധികവും പാറ്റക്കോയ, ആറ്റകോയ, നാറ്റകോയ, ഇമ്പിച്ചി, തുംബിച്ചി,അത്തള, പിത്തള, തവളാച്ചി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ്. ഒരു പണിക്കും പോകാതെ നൂലുകളില്‍ ഊതിയും കെട്ടുമുറുക്കിയും മുട്ടയില്‍ മാരണം ചെയ്തും ജീവിക്കുന്ന ഇവര്‍ക്ക് ഇതും ചൂഷണമാണ്' എന്ന് പോസ്റ്റില്‍ പറയുന്നു.



സംഘടന ദേശീയസമിതി അംഗമായ പി. കോയസാഹിബ് പങ്കുവെച്ച മറ്റൊരാളുടെ എഫ്ബി പോസ്റ്റ് സംഘടനയുടെ ആശയവുമായോ നിലപാടുമായോ യോജിക്കുന്നതല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം. ഒരു മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകന്‍ പങ്കുവെക്കാനോ പ്രചരിപ്പിക്കാനോ പാടില്ലാത്ത ഒന്നായിരുന്നു അത്. സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ വന്നയുടനെ അതില്‍ ഇടപെടുകയും അദ്ദേഹം ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വംശഹത്യയ്ക്ക് മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുസ്ലിം സമുദായത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള നിലപാടും സമീപനവും ഗുണകാംക്ഷാപരമാണ്. ഒരു കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണ് മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്ത് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു.

Story Highlights: PROF P KOYA FB POST CREATE DISCUSSIONS

Next Story