Top

'സംസ്‌കാരശൂന്യര്‍; മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത് വളരെ മോശമായി'; ഫിയോക്കിനെതിരെ തുറന്നടിച്ച് പ്രിയദര്‍ശന്‍

' ഇത്തരം ഈഗോകള്‍ ഉണ്ടെങ്കില്‍ സിനിമാ വ്യവസായം രക്ഷപ്പെടില്ല'

5 Nov 2021 3:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്‌കാരശൂന്യര്‍; മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത് വളരെ മോശമായി; ഫിയോക്കിനെതിരെ തുറന്നടിച്ച് പ്രിയദര്‍ശന്‍
X

മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സംസ്‌കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍ ഉപയോഗിക്കുന്നതെന്നും മോഹന്‍ലാലിനെക്കുറിച്ച് അവര്‍ സംസാരിച്ചത് വളരെ മോശമായിട്ടാണെന്നും പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ പറഞ്ഞത്: ''ഫിയോക്കിലുള്ളവര്‍ യാതൊരു സംസ്‌കാരവുമില്ലാത്ത ഭാഷകളാണ് ഉപയോഗിക്കുന്നത്. മോഹന്‍ലാല്‍ നടന്‍ അല്ല, ബിസിനസുകാരനാണ്. എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരും അല്ല. സംസ്‌കാരമില്ലാത്ത ചിലര്‍. മിനിമം സംസ്‌കാരം കാണിക്കണം അവര്‍. തിയേറ്ററുകളെ ആശ്രയിച്ചും നിര്‍മാതാക്കളെ ആശ്രയിച്ചും നടന്‍മാരെയും സംവിധായകരെയും ആശ്രയിച്ചാണ് സിനിമാമേഖല നിലനില്‍ക്കുന്നത്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ ആവശ്യമാണ്.''

''സിനിമാ റിലീസിന് തിയേറ്ററുകാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാം. തിയേറ്റര്‍ റിലീസിന് സമ്മതിക്കാത്തതിലൂടെ അവര്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. കളക്ഷന്റെ കണക്കില്‍ അവസാനമാകുമ്പോള്‍ നിര്‍മാതാവിനെക്കാള്‍ കൂടുതല്‍ പണം കിട്ടുന്നത് തിയേറ്ററുകാര്‍ക്കാണ്. കൊവിഡ് കാലത്ത് എല്ലാവരും സഹിച്ചിട്ടുണ്ട്. തിയേറ്ററുകാര്‍ മാത്രമല്ല. മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. മോഹന്‍ലാല്‍ ഇല്ലെങ്കിലും സിനിമ ഓടുമെന്നും അവരാണ് പറഞ്ഞത്. മാന്യമായി സംസാരിക്കുകയാണ് ഇവര്‍ വേണ്ടത്. അവര്‍ വളരെ മോശമായാണ് മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത്. സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ മുന്‍പില്‍ കാര്യങ്ങള്‍ പറയുന്നത് കഷ്ടമാണ്. ഇത്തരം ഈഗോകള്‍ ഉണ്ടെങ്കില്‍ സിനിമാ വ്യവസായം രക്ഷപ്പെടില്ല.''

Next Story

Popular Stories