Top

'നടുറോഡില്‍ ജപ്തി'; ധനകാര്യ സ്ഥാപനത്തിനെതിരെ ബസ് ഉടമകളുടെ സംഘടന

17 May 2022 2:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടുറോഡില്‍ ജപ്തി; ധനകാര്യ സ്ഥാപനത്തിനെതിരെ ബസ് ഉടമകളുടെ സംഘടന
X

വയനാട്: സര്‍വീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ജപ്തി ചെയ്തതായി പരാതി. മാനന്തവാടി-ബാവലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീഹരി ബസാണ് ജപ്തി ചെയ്യപ്പെട്ടത്. ടി വി സുന്ദരം ഫൈനാന്‍സാണ് ബസ് നടുറോഡില്‍ വച്ച് ജപ്തി ചെയ്തത്. സംഭവത്തില്‍ ധനകാര്യ സ്ഥാപനത്തിനെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രംഗത്തു വന്നു. വായ്പാ തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞെന്ന് കോടതിയെ തെറ്റ് ധരിപ്പിച്ചാണ് ധനകാര്യ സ്ഥാപനം ഉത്തരവ് നേടിയതെന്നും ജപ്തി നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

ടി വി സുന്ദരം ഫിനാന്‍സില്‍ നിന്ന് 14 ലക്ഷം രൂപയാണ് ബസ് ഉടമ കടമെടുത്തത്. എന്നാല്‍ മുതലു മുഴുവന്‍ തിരിച്ചടച്ചെന്നും പലിശയിനത്തില്‍ 7.40 ലക്ഷം രൂപമാത്രമാണ് തിരിച്ചടയ്ക്കാനുള്ളതെന്നും ബസ് ഉടമ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് തിരിച്ചടവ് മുടങ്ങിയത്.

ബാക്കി തുക തിരിച്ചടക്കുന്നതിന് സാവകാശം ചോദിച്ചിരുന്നു. 3 ലക്ഷം രൂപ ഉടന്‍ അടയ്ക്കാമെന്നും ബാക്കി തുകയ്ക്കായി വായ്പ പുതുക്കി നല്‍കണമെന്നും ആവശ്യപ്പെട്ടങ്കിലും ധനകാര്യസ്ഥാപനം തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ ഒരു ബസ് ഉടമ ആത്മഹത്യ ചെയ്തിരുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം നിലപാടുകള്‍ തുര്‍ന്നാല്‍ ഓഫീസുകള്‍ ഉപരോധിക്കുമെന്നും പ്രൈവറ്റ് ബസ് അസോസിയേഷന്‍ അറയിച്ചു.

STORY HIGHLIGHTS: Private bus was confiscated while operating the service

Next Story