Top

ചാർജ് വർധന ഉടൻ നടപ്പാക്കണം; ഗതാഗതമന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നല്‍കി ബസ്സുടമകൾ

ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി

15 March 2022 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാർജ് വർധന ഉടൻ നടപ്പാക്കണം; ഗതാഗതമന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നല്‍കി ബസ്സുടമകൾ
X

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് ഉടൻ നടപ്പിലാക്കണെമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗതമന്ത്രി ആന്റണി രാജുവിനെ കണ്ടു. ബസ് ചാർജ് വർധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച സര്‍ക്കാര്‍, നാലുമാസമായിട്ടും വർധനവ് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചത്. മാര്‍ച്ച് 30 മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്

അതേസമയം ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ചാർജ് വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാത്ത രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും കൺസഷൻ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴുള്ള കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന മന്ത്രിയുടെ വാക്ക് വലിയ വിവാദമായിരുന്നു.

STORY HIGHLIGHTS: private bus owners have issued a strike notice to the minister

Next Story