Top

കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വൈദികന് പതിനെട്ട് വര്‍ഷം കഠിനതടവ്

30 April 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വൈദികന് പതിനെട്ട് വര്‍ഷം കഠിനതടവ്
X

കൊല്ലം: കൊട്ടാരക്കരയില്‍ വൈദിക പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കരയിലെ ഒരു പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് ലഭിച്ച പരാതിയെതുടര്‍ന്നാണ് പുത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഷൈനു തോമസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധര്‍ എന്നിവര്‍ ഹാജരായി.

STORY HIGHLIGHTS: Priest sentenced to 18 years in prison for sexually abusing students

Next Story

Popular Stories