Top

മലയാളി സി. ബി. ഐ ഉദ്യോഗസ്ഥന് രാഷ്ട്രപതി മെഡല്‍

വാഴയൂര്‍ കാരാട് പറമ്പ് എള്ളാത്ത് ടി. പി. ആനന്ദ കൃഷ്ണനെത്തേടിയാണ് രാഷ്ട്രപതിയുടെ അംഗീകാരം എത്തിയത്

26 Jan 2022 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി സി. ബി. ഐ ഉദ്യോഗസ്ഥന് രാഷ്ട്രപതി മെഡല്‍
X

രാമനാട്ടുകര : സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ മലയാളിയായ സി. ബി. ഐ. ഡി വൈ. എസ്. പി. ക്ക്. വാഴയൂര്‍ കാരാട് പറമ്പ് എള്ളാത്ത് ടി. പി. ആനന്ദ കൃഷ്ണനെത്തേടിയാണ് രാഷ്ട്രപതിയുടെ അംഗീകാരം എത്തിയത്. തിരുവനന്തപുരം സി. ബി. ഐ. സ്‌പെഷ്യല്‍ ക്രൈംസ് വിഭാഗത്തില്‍ ഡി വൈ. എസ്. പി ആണ് ആനന്ദ കൃഷ്ണന്‍. 2021 ഓഗസ്റ്റ് 15 ന് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

കുറ്റ പത്രം സമര്‍പ്പിച്ച പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണ സംഘം മേധാവിയാണ്. വാളയാര്‍ സഹോദരിമാരുടെ ആത്മഹത്യ, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം, പാവറട്ടി എക്‌സ്സൈസ് കസ്റ്റഡി മരണം തുടങ്ങിയ കേസുകളിലെ അന്വേഷണങ്ങള്‍ക്ക് ആനന്ദ കൃഷ്ണന്‍ നേതൃത്വം നല്‍കി. 1999 ല്‍ ആണ് സി. ബി. ഐ. യില്‍ ചേര്‍ന്നത്. സി. ബി. ഐ. യുടെ ചെന്നൈ, ബംഗ്ലൂരു, ഹൈദരാ ബാദ് യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു.

രാമനാട്ടുകര ഹയര്‍ സെക്കന്‍ ഡ റി സ്‌കൂള്‍ മാനേജരും റിട്ടയേര്‍ഡ് വില്ലേജ് ഓഫീസറു മായ എള്ളാ ത്ത് വേലായുധന്‍ കുട്ടി പണിക്കരുടെയും ടി. പി. ചന്ദ്രിക അമ്മയുടെയും മകനാണ്. ഭാര്യ. സ്മിത, മക്കള്‍. അഭിജിത്ത് ആനന്ദ്, അംഗിത.

Next Story