Top

യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം; പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

''യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.''

29 Jun 2022 2:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം; പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
X

പ്രതിപക്ഷ സംഘടനകളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രപതിയാണ് നമുക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''പ്രതിപക്ഷ സംഘടനകളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി ശ്രീ യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രപതിയാണ് നമുക്ക് വേണ്ടത്. യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. അദ്ദേഹത്തിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ഹാര്‍ദ്ദമായ വിജയാശംസകള്‍ നേരുകയും ചെയ്തു.''





Next Story