Top

തീപിടിച്ച് കൂറ്റനാട്ടെ കിണറുകള്‍; മാസങ്ങളായി തുടരുന്നു, പരിശോധനാ ഫലം ഉടൻ

കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

14 March 2022 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീപിടിച്ച് കൂറ്റനാട്ടെ കിണറുകള്‍; മാസങ്ങളായി തുടരുന്നു,   പരിശോധനാ ഫലം ഉടൻ
X

പാലക്കാട്: ജില്ലയിലെ കിണറുകളില്‍ വാതക സാന്നിദ്ധ്യം കണ്ടെത്തി. കൂറ്റനാടും പരിസര പ്രദേശത്തുമാണ് അസ്വാഭാവിക പ്രതിഭാസം ഉണ്ടായത്. കിണറ്റിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശത്തെത്തിയ വിദഗ്ധ സംഘം പരിശോധന തുടരുകയാണ്.

ചില വീടുകളില്‍ ഏഴ് മാസത്തോളമായി ഈ പ്രതിഭാസം കണ്ടുവരുകയാണ്. മിനറല്‍ ഓയില്‍ കണ്ടന്റിന്റെ സാന്നദ്ധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക. കിണറ്റിലെ വെള്ളം പരിശോധിക്കുന്നതിനൊപ്പം മണ്ണും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, അടുത്തുള്ള പെട്രോള്‍ പമ്പില്‍ ലീക്കുണ്ടാകുന്നുണ്ടെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുവെന്നാണ് അധികൃതരുടെ പ്രതികരണം. കിണറില്‍ നിന്നും വെള്ളത്തില്‍ നിന്നും വ്യപകമായി ഗന്ധം ഉണ്ടയതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് കടലാസ് കത്തിച്ച് നോക്കുകയും ഇത് ആളി കത്തുന്നതായി കണ്ടെതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

വാതക ചോര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ ഉള്‍പ്പെടെ വിശമായി പരിശോധന നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാതക സംഭരണമോ മറ്റോ ഉണ്ടെങ്കില്‍ അത് വലിയോരു സ്‌ഫോടനത്തിന് വഴിവെച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Presence of gas in the well in palakkad

Next Story

Popular Stories